Connect with us

Kerala

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും; കരട് വിജ്ഞാപനം ഉടന്‍

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് യു എന്‍ എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ പണിമുടക്ക് സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍

Published

|

Last Updated

തിരുവനന്തപുരം | സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുമെന്നു സര്‍ക്കാര്‍. ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് യു എന്‍ എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ പണിമുടക്ക് സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

മുഴുവന്‍ ജീവനക്കാര്‍ക്കും പരിഷ്‌കരണം ബാധകമാകും. നഴ്‌സുമാര്‍ക്ക് 25,450 മുതല്‍ 28,000 വരെയാകും അടിസ്ഥാന ശമ്പളം. 23,650 രൂപയായിരിക്കും മറ്റ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം.
അറ്റന്‍ഡര്‍ , ഹെല്‍പര്‍, സെക്യൂരിറ്റി, സ്വീപ്പര്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയവരുടെ ശമ്പളവും കൂട്ടും. ആക്ഷേപങ്ങള്‍ കേള്‍ക്കാന്‍ 60 ദിവസത്തെ സമയം അനുവദിക്കും. ഈ ശമ്പള വര്‍ധന പോരെന്ന നിലപാടിലാണ് സമരക്കാര്‍.

 

Latest