Connect with us

Kerala

കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബി ജെ പി വേദിയില്‍

കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബി ജെ പിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നും ഷാജി പ്രതികരിച്ചു

Published

|

Last Updated

കണ്ണൂര്‍ | കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരനും ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന വി ജെ ഷാജി ബി ജെ പി വേദിയില്‍. ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ധര്‍മടത്ത് നടന്ന മെഗാ അദാലത്തിലാണ് ഇദ്ദേഹം എത്തിയത്.

കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റായ ഷാജി ബിജെപിയില്‍ ചേരുന്നത് ആലോചിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബി ജെ പിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നും ഷാജി പ്രതികരിച്ചു.

അദാലത്തില്‍ പരാതി നല്‍കാനാണ് എത്തിയതെന്നും ഷാജി പറഞ്ഞു. കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലും എ കെ ആന്‍ണിയുടെ മകന്‍ അനില്‍ ആന്റണിയും നിലവില്‍ ബി ജെ പി നേതാക്കളാണ്. എഐ സി സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓഡിനേറ്റര്‍ ആയിരുന്നു അനില്‍ ആന്റണി. പത്മജ വേണുഗോപാലും കോണ്‍ഗ്രസിന്റെ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തു. കണ്ണൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത ബിജെപിയുടെ അദാലത്തിലാണ് ഷാജി വിജെ എത്തിയത്. ഉളിക്കലില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. കെപിസിസി പ്രസിഡന്റിന്റെ ഇളയ സഹോദരനാണ്. ഗ്യാസ് ഏജന്‍സിയുടെ അനുമതി റദ്ദ് ചെയ്തത് പുനസ്ഥാപിച്ചു കിട്ടാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പങ്കെടുത്ത പരിപാടിയില്‍ എത്തിയതെന്നാണ് ഷാജിയുടെ പ്രതികരണം. വേണമെങ്കില്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

Latest