Connect with us

National

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി  | തെക്കന്‍ ഡല്‍ഹിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു. അപകടത്തില്‍ നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം

പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ മുകളിലത്തെ നിലകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. കുടുങ്ങിക്കിടക്കുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാകാമെന്നാണ് സംശയിക്കുന്നത്.സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലാജാബിലെ വെസ്റ്റേണ്‍ മാര്‍ഗിലാണ് സംഭവം നടന്നത്. ഏഴോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്

 

അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യം അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരുന്നതേയുള്ളൂ.

 

Latest