Connect with us

Kerala

മുന്‍ രജിസ്ട്രാര്‍ അനില്‍കുമാറിന് നല്‍കിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു; വി സി ക്ക് തിരിച്ചടി

നോട്ടീസിന്മേല്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് കോടതി.

Published

|

Last Updated

കൊച്ചി | കേരളാ യൂണിവേഴ്‌സിറ്റിയിലെ രജിസ്ട്രാര്‍-വി സി തര്‍ക്കത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. മുന്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന് നല്‍കിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേല്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.

അനില്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ഫയലുകള്‍ കൈകാര്യം ചെയ്തതിനെതിരെയാണ് വി സി കുറ്റാരോപണ നോട്ടീസ് നല്‍കിയിരുന്നത്. സര്‍വകലാശാല ചട്ടം 10/13 പ്രകാരം അനില്‍കുമാറിന് വി സി നോട്ടീസ് അയക്കുകയായിരുന്നു. അത്തരമൊരു നോട്ടീസ് നല്‍കാന്‍ വി സിക്ക് അധികാരമുണ്ടോയെന്ന് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഭാരതാംബ വിവാദത്തിനു പിന്നാലെയാണ് അനില്‍കുമാറിനെ വി സി സസ്‌പെന്‍ഡ് ചെയ്തത്. അത് ഗവര്‍ണര്‍ ഉള്‍പ്പടെ ശരിവെക്കുകയും ചെയ്തു. എന്നാല്‍, സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനില്‍ കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.