Connect with us

Kerala

കോന്നിയില്‍ ബന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

മദ്യപിച്ചെത്തിയ നിയാസ് ജാസ്മിനെ ഉപദ്രവിക്കുന്നത് കണ്ട് സമീപത്തു തന്നെ താമസിക്കുന്ന ബന്ധുവായ വഹാബ് തടസ്സം പിടിക്കാന്‍ എത്തിയതായിരുന്നു

Published

|

Last Updated

കോന്നി  | ഭാര്യയുടെ മാതൃസഹോദരനെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കോന്നി എലിയറക്കല്‍ ഇടത്തൊടിയില്‍ വീട്ടില്‍ കാസിം റാവുത്തറിന്റെ മകന്‍ വഹാബ് (52) നെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ തിരുവനന്തപുരം പൂവാര്‍ തെക്കേ തെരുവ് ഇ എം എസ് കോളനിയില്‍ റീന മന്‍സിലില്‍ നിയാസ് നസീര്‍(33) നെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.

നിയാസിന്റെ ഭാര്യ കോന്നി ഏലിയറക്കല്‍ സ്വദേശി ജാസ്മിന്റെ അമ്മയുടെ സഹോദരനാണ് കൊല്ലപ്പെട്ട വഹാബ്. ഒരു വര്‍ഷം മുന്‍പ് നിയാസ് ജാസ്മിനെ രജിസ്റ്റര്‍ വിവാഹം കഴിച്ച് കോന്നിയിലാണ് താമസമാക്കിയതാണ്. സ്ഥിരം മദ്യപാനിയായ ഇയാള്‍ ജാസ്മിനെ ഉപദ്രവിക്കുക പതിവായിരുന്നു. മദ്യപിച്ചെത്തിയ നിയാസ് ജാസ്മിനെ ഉപദ്രവിക്കുന്നത് കണ്ട് സമീപത്തു തന്നെ താമസിക്കുന്ന ബന്ധുവായ വഹാബ് തടസ്സം പിടിക്കാന്‍ എത്തിയതായിരുന്നു. വഴക്കിനിടയില്‍ നിയാസ് ഒരു ചുറ്റികകൊണ്ട് വഹാബിന്റെ തലയില്‍ അടിച്ചു ഗുരുതരമായി പരിക്കേല്‍പിക്കുകയായിരുന്നു. വഹാബിനെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

പ്രതിയായ നിയാസ് തിരുവനന്തപുരം , എറണാകുളം , പത്തനംതിട്ട ജില്ലകളിലായി വധശ്രമം ഉള്‍പ്പെടെ നാലോളം കേസുകളില്‍ പ്രതിയാണ്. ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ശ്രീകുമാര്‍ എസ്, എസ് ഐ ഷൈജു , സീനിയര്‍ സി പി ഒമാരായ ഡിക്രൂസ് , അരുണ്‍ , അനീഷ് , സുബിന്‍ സി പി ഒ ജയകുമാര്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

 

---- facebook comment plugin here -----

Latest