Kerala
രണ്ടാനച്ഛന്‍ ഭക്ഷണം നല്‍കിയ കുഞ്ഞ് ഛര്‍ദിച്ചു മരിച്ചു
നെടുമങ്ങാട് സ്വദേശിനി അഖിലയുടെ ഒന്നരവയസുകാരനായ മകന്‍ ആര്‍ഷിദ് ആണ് മരിച്ചത്
തിരുവനന്തപുരം | അമ്മ വീട്ടില്‍ ഇല്ലാത്ത സമയം രണ്ടാനച്ഛന്‍ ഭക്ഷണം നല്‍കിയ കുഞ്ഞ് ഛര്‍ദിച്ചു മരിച്ചു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ ഒന്നരവയസുകാരനായ മകന്‍ ആര്‍ഷിദ് ആണ് മരിച്ചത്. കുഞ്ഞിന്റെ മാതാവ് അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. രണ്ടാനച്ഛന്‍ ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദിക്കുകയായിരുന്നു എന്നാണ് പറയുന്നത്.
പിന്നാലെ തിരുവനന്തപുരം എസ് ഐ ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പോലീസ് കേസെടുത്തു. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്.
---- facebook comment plugin here -----


