Kerala
വന്യ മൃഗ ആക്രമണം തടയാന്‍ മന്ത്രിയുടെ കയ്യില്‍ ഒറ്റമൂലി ഇല്ല: വനം മന്ത്രി ഷിബു ബേബി ജോണ്‍
ആതിരിപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി
കൊല്ലം | വന്യ മൃഗങ്ങളുടെ ആക്രമണം തടയാന്‍ മന്ത്രിയുടെ കയ്യില്‍ ഒറ്റമൂലി ഇല്ലെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ആതിരിപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംഭവത്തില്‍ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്ന് മന്ത്രി പറഞ്ഞു. ഫെന്‍സിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണം നടന്നത്. തിങ്കളാഴ്ച ചാലക്കുടിയില്‍ ഉന്നതതല യോഗം ചേരും. വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരുടെ കയ്യിലും ഒറ്റമൂലി ഇല്ലെന്നും മന്ത്രി പറഞ്ഞു.
ദീര്‍ഘകാലമായി നില്‍ക്കുന്ന പ്രശ്‌നങ്ങളാണ്. ഇനി പരീക്ഷണത്തിന് സമയം ഇല്ല. 14 ലക്ഷം രൂപയാണ് ഇപ്പോള്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. ആദ്യ ഗഡു ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയുച്ചു.
അതിരപ്പിള്ളി പുല്ലേര്‍ കാട്ട് മോഹനന്‍ (65) ആണ് കാട്ടാന ആക്രകമണത്തില്‍ മരിച്ചത.് പുലര്‍ച്ചെ രണ്ടേമുക്കാലിനാണ് സംഭവം. വീടിന് സമീപത്തെ കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ജില്ലാ കലക്ടര്‍ റവന്യൂ,വനം ഉദ്യോഗസ്ഥരുടെ അടിയന്തര ഓണ്‍ലൈന്‍ യോഗം വിളിച്ചു.







