Connect with us

Kerala

കാട്ടാനയുടെ ആക്രമണത്തില്‍ 65 കാരന്‍ കൊല്ലപ്പെട്ടു

അതിരപ്പിള്ളി വൈശേരിയില്‍ പുല്ലേര്‍കാട്ട് മോഹനന്‍ (65) ആണ് മരിച്ചത്

Published

|

Last Updated

തൃശ്ശൂര്‍ | കാട്ടാനയുടെ ആക്രമണത്തില്‍ 65 കാരന്‍ കൊല്ലപ്പെട്ടു. അതിരപ്പിള്ളി വൈശേരിയില്‍ പുല്ലേര്‍കാട്ട് മോഹനന്‍ (65) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടേമുക്കാലിനാണ് സംഭവം.

സമീപത്ത് കാട്ടാന ഇറങ്ങിയപ്പോള്‍ മുന്നില്‍ ചെന്ന് പെടുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.