Kerala
ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യം; സി എം ആര്‍ എല്‍ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ ഇ ഡി
ഇഡിക്കുവേണ്ടി കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും
കൊച്ചി | മാസപ്പടി കേസിലെ ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി എം ആര്‍ എല്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ ഇ ഡി. സമാഹരിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ എത്തിക്കും. ഇഡിക്കുവേണ്ടി കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സി എം ആര്‍ എല്‍. ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി എം ആര്‍ എല്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ചയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. കേസില്‍ ഹൈക്കോടതിയെടുക്കുന്ന തീരുമാനം മുന്നോട്ടുളള അന്വേഷണത്തില്‍ നിര്‍ണായകമാകും.







