Kerala
എം ആർ അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു
ബെവ്കോ എംഡി ആയിരുന്ന ഹര്‍ഷിത അട്ടലൂരിയെ ട്രാഫിക് ഐജിയായും നിയമിച്ചു
തിരുവനന്തപുരം| എം ആര് അജിത്കുമാറിനെ ബവ്കോ സിഎംഡിയായി നിയമിച്ചു. ബെവ്കോ എംഡി ആയിരുന്ന ഹര്‍ഷിത അട്ടലൂരിയെ ട്രാഫിക് ഐജിയായും നിയമിച്ചു. വെള്ളിയാഴ്ചയാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് നീക്കിയത്.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അജിത് കുമാറിനെ എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. കേഡര്‍ തസ്തികകളില്‍ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് ഐ പി എസുകാരനായ അജിത്കുമാറിനെ എക്സൈസ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് സര്‍ക്കാരിന് ഒഴിവാക്കേണ്ടിവന്നത്.
സൈനിക ക്ഷേമം, സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അശോകിനെ നിയമിച്ചിരുന്നു. ശബരിമല ട്രാക്ടര്‍ വിവാദത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബറ്റാലിയന് എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത്.



