Kerala
ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ
17 പേജുകളുള്ള ഈ സത്യവാങ്മൂലത്തില്‍ ഭരണഘടനാപരമായ ഏഴ് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഉള്ളത്
കൊച്ചി| ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സര്‍ക്കാര്‍. 17 പേജുകളുള്ള ഈ സത്യവാങ്മൂലത്തില്‍ ഭരണഘടനാപരമായ ഏഴ് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഉള്ളത്. മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മതാചാരങ്ങളില്‍ മനുഷ്യയുക്തിക്ക് അനുസരിച്ചല്ല തീരുമാനമെടുക്കേണ്ടത് എന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശന ആവശ്യത്തില്‍ പൊതുതാല്‍പര്യമില്ല എന്നും പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ തീരുമാനമെടുക്കാനാവില്ല എന്നും സര്‍ക്കാര്‍ നിലപാടറിയിച്ചു. വിവിധ കേസുകളിലായി മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച് ഏഴ് ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് മുന്‍പാകെയുള്ളത്. ഏപ്രില്‍ ഏഴിനാണ് വാദം തുടങ്ങുന്നത്. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ തീര്‍പ്പുകല്‍പിക്കുകയല്ല, നിയമപരമായ വിഷയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് വിശാല ബെഞ്ചിന്റെ ദൗത്യമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. യുവതി പ്രവേശന വിധി നിലനിര്‍ത്തണമെന്നാണ് അസോസിയേഷന്റെ വാദം.



