Health
എല്ലാ കാര്യങ്ങളും വ്യക്തിപരമായി എടുക്കേണ്ട; ചിലത് ഇങ്ങനെയങ്ങ് വിട്ടുകളഞ്ഞോളു...
നിങ്ങള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ പരിഗണിച്ചും അവരുടെ വ്യക്തിപരമായ ബുദ്ധിമുട്ടുകളും അനുകമ്പയും ആഴത്തില്‍ മനസ്സിലാക്കി ശേഷം വേണം പ്രതികരിക്കാന്‍.
മറ്റുള്ളവരുടെ പ്രവര്‍ത്തികള്‍ അവരുടെ സ്വന്തം രീതിയെയും പെരുമാറ്റത്തെയും പ്രതിഫലിപ്പിക്കുന്നു എന്ന് നമുക്കറിയാം എങ്കിലും, ചില കാര്യങ്ങളെല്ലാം വ്യക്തിപരമായി എടുക്കുന്നവരാണ് നമ്മളില്‍ ഏറെ പേരും. ഇത് നമ്മുടെ ഒരു ദിവസത്തെയോ അല്ലെങ്കില്‍ ജീവിതത്തെയോ തന്നെ ഇല്ലാതാക്കുന്ന ഒരു കാര്യമാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് മാറി നില്‍ക്കാനുള്ള ചില നുറുങ്ങുകള്‍ പരീക്ഷിക്കാം.
ചിന്തയിലൂടെ പ്രതികരിക്കുക
പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈകാരികമായ പ്രതികരണങ്ങള്‍ക്ക് പകരം ചിന്തനീയമായ പ്രതികരണങ്ങള്‍ ഉണ്ടാകാന്‍ ശ്രമിക്കുക
സമയം കൊടുക്കാം
ഒരു കാര്യം നമ്മെ നേരിട്ട് ബാധിക്കുന്നതാണെന്നും നമ്മുടെ പ്രശ്‌നമാണെന്നും തീരുമാനിക്കുന്നതിനു മുന്‍പ് ചിന്തിക്കാന്‍ അല്പം സമയം കൊടുക്കുന്നത് നല്ലതാണ്.
ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുക
ആത്മാഭിമാനത്തെയും വ്യക്തിപരമായ പ്രതിരോധശേഷിയേയും ശക്തിപ്പെടുത്തുന്ന രീതിയില്‍ വേണം എല്ലാ അവസരങ്ങളിലും പ്രതികരിക്കാന്‍.
നിങ്ങള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ പരിഗണിച്ചും അവരുടെ വ്യക്തിപരമായ ബുദ്ധിമുട്ടുകളും അനുകമ്പയും ആഴത്തില്‍ മനസ്സിലാക്കി ശേഷം വേണം പ്രതികരിക്കാന്‍.
ബാഹ്യമായ നിഷേധാത്മകതയില്‍ നിന്ന് കഠിനമായ വിമര്‍ശനങ്ങളിലേക്ക് പോകുന്നതിനു മുമ്പ് വൈകാരിക ക്ഷേമം ഉറപ്പുവരുത്തുകയും എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയാന്‍ ശ്രമിക്കുകയും വേണം
വ്യക്തിപരമായ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടിയുള്ള ഒരു അവസരമായി ഇത്തരം പ്രശ്‌നങ്ങളെ കണക്കാക്കിയാല്‍ മതി.
ഇനി എന്തെങ്കിലും പ്രശ്‌നങ്ങള്‍ വ്യക്തിപരമായി തോന്നുമ്പോള്‍ സമ്മര്‍ദ്ദത്തിലേക്ക് പോകുന്നതിനു മുന്‍പ് ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ.





