Career Education
ഇത് ശ്രദ്ധിച്ചോളൂ, ഒരു പെർഫെക്റ്റ് ബയോഡാറ്റ ഉണ്ടാക്കാം
നിങ്ങൾക്ക് ബയോഡാറ്റ ഉണ്ടാക്കി വലിയ പരിചയമൊന്നുമില്ലെങ്കിലും റിക്രൂട്ടർമാരെ ആകർഷിക്കുന്നതിനും ജോലി നേടുന്നതിനും ആയി ചില മനോഹര ബയോഡാറ്റകൾ നിർമ്മിക്കാൻ ഈ ടിപ്പുകൾ ഉപയോഗിച്ചാൽ മതി.
പുറത്തേക്ക് ജോലി തേടുന്നവർ ആയാലും നാട്ടിൽ ജോലി തേടുന്നവർ ആയാലും എല്ലാ ജോലികളുടെ അഭിമുഖത്തിനും പ്രധാനപ്പെട്ട കാര്യമാണ് റെസ്യൂമെ അല്ലെങ്കിൽ ബയോഡാറ്റ എന്നത്.
നിങ്ങൾക്ക് ബയോഡാറ്റ ഉണ്ടാക്കി വലിയ പരിചയമൊന്നുമില്ലെങ്കിലും റിക്രൂട്ടർമാരെ ആകർഷിക്കുന്നതിനും ജോലി നേടുന്നതിനും ആയി ചില മനോഹര ബയോഡാറ്റകൾ നിർമ്മിക്കാൻ ഈ ടിപ്പുകൾ ഉപയോഗിച്ചാൽ മതി. അവ എന്തൊക്കെയാണെന്ന് നോക്കാം.
മുകളിൽ ഹ്രസ്വവും വ്യക്തവുമായ സംഗ്രഹം എഴുതുക
നിങ്ങളുടെ കരിയർ ലക്ഷ്യങ്ങൾ,പ്രധാന കഴിവുകൾ,നിങ്ങൾ അപേക്ഷിക്കുന്ന മേഖലയോടുള്ള ആവേശം എന്നിവ കുറിപ്പിൽ പരാമർശിക്കുക.
അക്കാദമിക് നേട്ടങ്ങൾ തിളക്കമുള്ളതാക്കുക
നിങ്ങളുടെ ബിരുദം, ഇൻസ്റ്റിറ്റ്യൂട്ട്, പാസായ വർഷം, ഏതെങ്കിലും ഓണേഴ്സ് അല്ലെങ്കിൽ ഉയർന്ന ഗ്രേഡുകൾ എന്നിവ ഇതിൽ നിർബന്ധമായും രേഖപ്പെടുത്തണം.
സാങ്കേതിക വൈദഗ്ധ്യവും സോഫ്റ്റ് സ്കില്ലും പ്രദർശിപ്പിക്കുക
നിങ്ങൾക്ക് എം എസ് എക്സൽ,പൈത്തൺ പോലുള്ള സോഫ്റ്റ്‌വെയറുകൾ അറിയാമെങ്കിലും ആശയവിനിമയത്തിലും ടീം വർക്കിലും പ്രത്യേക കഴിവുകൾ ഉണ്ടെങ്കിലും ഇതെല്ലാം ബയോഡാറ്റയിൽ ഉൾപ്പെടുത്തണം.
പ്രായോഗിക പരിചയം ഉൾപ്പെടുത്തുക
ഇന്റേൺഷിപ്പുകൾ,കോളേജ് പ്രോജക്ടുകൾ, ഫ്രീലാൻസിംഗ് അല്ലെങ്കിൽ സന്നദ്ധ സേവനം എന്നിവ പ്രായോഗിക പരിചയ മേഖലയിൽ വിവരിക്കാവുന്നതാണ്. ഇതിനായി ബുള്ളറ്റ് പോയിന്റുകൾ ഉപയോഗിക്കാം.
ലളിതമായ ഫോർമാറ്റ് ഉപയോഗിക്കുക
ഫാൻസി ഫോണ്ടുകളോ നിറങ്ങളോ ഒഴിവാക്കുക, അത്യാവശ്യം ഉണ്ടെങ്കിൽ പോലും ഒരു പേജ് മാത്രം ഉപയോഗിക്കുക.
പോസ്റ്റിന് അനുയോജ്യമായവ തയ്യാറാക്കാം
ഒരു ബയോഡാറ്റ എല്ലാ കമ്പനികൾക്കും അല്ലെങ്കിൽ പോസ്റ്റുകൾക്കും ചേരണം എന്നില്ല, അതുകൊണ്ട് ജോലിക്ക് ചേരുന്ന കഴിവുകളും കീവേർഡുകളും ടിക്ക് ചെയ്തുകൊണ്ട് ഓരോ ആപ്ലിക്കേഷനും നിങ്ങളുടെ ബയോഡാറ്റയും തയ്യാറാക്കുക.
നന്നായി അവസാനിപ്പിക്കുക
ശക്തമായി സംഗ്രഹിക്കുന്നതും വിദ്യാഭ്യാസവും പ്രധാന കഴിവുകളും പ്രോജക്ടുകളും ഇന്റേൺ ഷിപ്പുകളും എല്ലാം ഒരൊറ്റ പേജിൽ വൃത്തിയുള്ള ഫോർമാറ്റിൽ സംഗ്രഹിക്കുന്നിടത്താണ് നിങ്ങളുടെ ബയോഡാറ്റയുടെ വിജയം.


