Connect with us

Ongoing News

സി പി എം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെയും പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് റിബലായി ഭാര്യയെ സ്ഥാനാര്‍ഥി ആക്കിയതിന്റെയും പേരിലാണ് നടപടി.

Published

|

Last Updated

തിരുവല്ല | പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മുന്‍ പ്രസിഡന്റും വേങ്ങല്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ മാത്തന്‍ ജോസഫിനെ സി പി എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെയും പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് റിബലായി ഭാര്യയെ സ്ഥാനാര്‍ഥി ആക്കിയതിന്റെയും പേരിലാണ് നടപടി.

വേങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി കെ പൊന്നപ്പന്‍ ആണ് വാര്‍ത്താകുറിപ്പിലൂടെ നടപടി അറിയിച്ചത്. കഴിഞ്ഞ തവണ ഭരണം ലഭിച്ചതിനു പിന്നാലെ മാത്തന്‍ ജോസഫിനെ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കുകയായിരുന്നു.

താന്‍ ഇപ്പോഴും സി പി എമ്മില്‍ ആണെന്ന് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് ഭാര്യക്കുവേണ്ടി വോട്ട് തേടുക വഴി പാര്‍ട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി മാത്തന്‍ ജോസഫ് പാര്‍ട്ടിയെ വഞ്ചിക്കുകയായിരുന്നുവെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

 

Latest