Kerala
ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
പത്തനംതിട്ട ചങ്ങനാശ്ശേരി സ്വദേശി ദീപക്കാണ് മരിച്ചത്. ദീപക്കിനൊപ്പം ബൈക്കിലുണ്ടായിരുന്ന അനന്തു അത്ഭുതകരമായി രക്ഷപ്പെട്ടു.
പത്തനംതിട്ട | പന്തളം റോഡില്‍ കൈപ്പട്ടൂര്‍ ജങ്ഷനു സമീപം ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ദീപക്കാണ് മരിച്ചത്. ദീപക്കിനൊപ്പം ബൈക്കിലുണ്ടായിരുന്ന അനന്തു അത്ഭുതകരമായി രക്ഷപ്പെട്ടു.
പന്തളത്ത് പ്രവര്‍ത്തിക്കുന്ന എ സി റിപ്പയറിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തില്‍ പെട്ട ഇരുവരും. പത്തനംതിട്ട ഭാഗത്ത് ജോലി കഴിഞ്ഞ് പന്തളത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
അമിതവേഗത്തിലെത്തിയ ടിപ്പര്‍ ബൈക്കിനു പിന്നിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദീപക്കിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----


