Connect with us

Kerala

യുവാവിനെ മര്‍ദിച്ച കേസ്: അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതിക്ക് തടവുശിക്ഷ

പത്തനംതിട്ട ആനപ്പാറ സ്വദേശിയായ മൂലയ്ക്കല്‍ പുരയിടം വീട്ടില്‍ മുഹമ്മദലിയുടെ മകന്‍ ഷാജഹാന്‍ (40) നെയാണ് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | യുവാവിനെ മര്‍ദിച്ച കേസില്‍ മയക്കുമരുന്ന് കേസിലെ പ്രതിക്ക് തടവുശിക്ഷ. പത്തനംതിട്ട ആനപ്പാറ സ്വദേശിയായ മൂലയ്ക്കല്‍ പുരയിടം വീട്ടില്‍ മുഹമ്മദലിയുടെ മകന്‍ ഷാജഹാന്‍ (40) നെയാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മജിസ്ട്രേറ്റ് കാര്‍ത്തിക പ്രസാദ് ശിക്ഷിച്ചത്. പ്രതിയുടെ കഞ്ചാവ് കച്ചവടത്തെ സംബന്ധിച്ച് ചോദിച്ചു എന്നാരോപിച്ച് പത്തനംതിട്ട ഞ്ഞുണ്ണുങ്കല്‍ പടി പുത്തന്‍ വീട്ടില്‍ സുനില്‍കുമാറിനെ ചുടുകട്ട എറിഞ്ഞു പരുക്കേല്‍പ്പിച്ച കേസിലാണ് കോടതി നടപടി.

2018ലാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം ആര്‍ രാജ്‌മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായിയായി സി പി ഒ. എന്‍ എസ് നിസാം പ്രവര്‍ത്തിച്ചു. കേന്ദ്ര ധനകാര്യ മന്ത്രലയത്തിന്റെ കീഴില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശനാണ്യ. കള്ളക്കടത്ത്, മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഷാജഹാന്‍ നിലവില്‍ കരുതല്‍ തടങ്കലിലാണ്. ഇയാളുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന് ഉത്തരവായിട്ടുള്ളതും ആണ്.

ഷാജഹാനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച പിറ്റ് എന്‍ ഡി പി എസ് റിപോര്‍ട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ 2025 ജനുവരി ഒമ്പത് മുതല്‍ ഒരു വര്‍ഷത്തേക്ക് ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് ഉത്തരവായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരുന്ന ഷാജഹാന്‍, പാലക്കാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ സ്‌ക്വാഡ് 30 കിലോയിലധികം കഞ്ചാവുമായി പിടികൂടിയതുള്‍പ്പടെ ഏഴോളം മയക്കുമരുന്ന് കേസിലും അഞ്ച് ക്രിമിനല്‍ക്കേസിലും പ്രതിയാണ്.

 

Latest