Connect with us

Ongoing News

ഭരണഘടനാ ആശയങ്ങള്‍ ഇല്ലായ്മ ചെയ്യുന്നത് പൗരന്മാരെ നിശബ്ദരാക്കും: ശിവ സുന്ദര്‍

മര്‍കസ് കര്‍ണാടക സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'ഇസ്ദിഹാര്‍' കലാ-സാഹിത്യ ഫെസ്റ്റിവലില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു ശിവ സുന്ദര്‍.

Published

|

Last Updated

കോഴിക്കോട് | തുടര്‍ച്ചയായ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കാനാണ് അധികാരി വര്‍ഗം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അത്തരം നീക്കങ്ങള്‍ രാജ്യത്തെ യുവജനങ്ങളെയടക്കം നിശബ്ദരാക്കിയേക്കുമെന്നും മുതിര്‍ന്ന കന്നഡ പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ശിവ സുന്ദര്‍. മര്‍കസ് കര്‍ണാടക സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഇസ്ദിഹാര്‍’ കലാ-സാഹിത്യ ഫെസ്റ്റിവലില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘എക്കോസ് ബിയോണ്ട് ദി വാള്‍’ എന്ന പ്രമേയത്തില്‍ മൂന്നുദിവസമായി നടക്കുന്ന പരിപാടികളില്‍ 70 മത്സര ഇനങ്ങളിലായി 165 കര്‍ണാടക വിദ്യാര്‍ഥികളാണ് മാറ്റുരക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി കാമില്‍ ഇജ്തിമാഅ് ഓഡിറ്റോറിയത്തില്‍ നടന്ന തീം ടോക്കില്‍ മൂളൂര്‍ അല്‍ ഇഹ്സാന്‍ ദഅ്‌വാ കോളജ് മുദരിസ് മുഹമ്മദ് ഖാസിമീ അളക്കെമജല്‍ വിഷയാവതരണം നടത്തി. മഹാന്മാരുടെയും സൂഫി വര്യന്മാരുടെയും സാന്നിധ്യത്താല്‍ അനുഗൃഹീതമാണ് കര്‍ണാടകയുടെ മണ്ണെന്നും എന്നാല്‍ അവരുടെ ജീവചരിത്രങ്ങള്‍ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സാബിത് ബെങ്കിള സ്വാഗതവും ഹാഫിള് ജാസില്‍ ബെങ്കിള നന്ദിയും പറഞ്ഞു. മത്സരങ്ങള്‍ നാളെ (വെള്ളി) വൈകിട്ട് സമാപിക്കും.

മര്‍കസ് കര്‍ണാടക സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഇസ്ദിഹാര്‍’ കലാ-സാഹിത്യ ഫെസ്റ്റിവലില്‍ ശിവസുന്ദര്‍ പ്രമേയ പ്രഭാഷണം നടത്തുന്നു.

 

Latest