Connect with us

Kerala

ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ഡി വൈ എഫ് ഐ മാർച്ച്; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

അതിജീവിതയായ യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകിയിരുന്നു.

Published

|

Last Updated

പാലക്കാട് | ലൈംഗിക പീഡന ആരോപണം നേരിടുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി വൈ എഫ് ഐ പ്രതിഷേധിച്ചത്. രാഹുലിന്റെ ഓഫിസിന് മുന്നിൽ പ്രവർത്തകർ റീത്ത് വെക്കുകയും ചെയ്തു. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റി.

അതിജീവിതയായ യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തിയാണ് യുവതി പരാതി കൈമാറിയത്. ലഭിച്ച തെളിവുകളുൾപ്പെടെയുള്ള പരാതി വിശദമായ അന്വേഷണത്തിനായി ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം. വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണങ്ങൾ തുടങ്ങിയ തെളിവുകളും യുവതി പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.

പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ എം എൽ എ ഓഫിസ് പൂട്ടിയിരുന്നു. രാഹുലും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും നിലവിൽ ഇവിടെയില്ല. പരാതി ഉയർന്നതിന് പിന്നാലെ രാഹുൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലത്ത് നിന്നും മാറിയതായാണ് കരുതുന്നത്.
അതേസമയം, കുറ്റം ചെയ്തിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

Latest