Kerala
സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും ശബരിമല സ്വര്‍ണ്ണക്കൊള്ളയും രാഹുല്‍ വിഷയത്തില്‍ മറച്ചുപിടിക്കാനാകില്ല: സണ്ണി ജോസഫ്
പരാതി നിയമാനുസൃതമായ നടപടികള്‍ക്ക് വിധേയമാകട്ടെയെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
തിരുവന്തപുരം | രാഹുല്‍ മാങ്കുടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ സണ്ണി ജോസഫ്. രാഹുലിനെ നേരത്തേ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പന്‍ഡ് ചെയ്യ്തിട്ടുണ്ടെന്നും രാഹുല്‍ പാര്‍ട്ടിയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി നിയമാനുസൃതമായ നടപടികള്‍ക്ക് വിധേയമാകട്ടെയെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
രാഹുല്‍ വിഷയം നേരത്തേ തന്നെ കേരളത്തില്‍ ചര്‍ച്ചയിലുള്ളതാണ്. അത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍, ശബരിമല സ്വര്‍ണ്ണക്കൊള്ള തുടങ്ങിയ പ്രശ്‌നങ്ങള്‍ രാഹുല്‍ വിഷയത്തില്‍ മറച്ചുപിടിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാഹുലിനെതിരായ ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും പരാതി മുഖ്യമന്ത്രി ഡി ജി പിക്ക് കൈമാറുകയും ചെയ്തു.


