Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഉടന്‍ രാജിവെക്കണം: എം വി ഗോവിന്ദന്‍
രാഹുലിനെ എം എല്‍ എ സ്ഥാനത്ത് നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഉടന്‍ രാജിവെക്കണമെന്ന ആവശ്യവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഹുല്‍ എം എല്‍ എ സ്ഥാനത്ത് ഇനി ഒരു നിമിഷം പോലും ഇരിക്കരുത്. രാഹുലിനെ എം എല്‍ എ സ്ഥാനത്ത് നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് രാഹുലിനെ സസ്പെന്‍ഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണെന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കിക്കൊണ്ടിരുന്നത് മാങ്കൂട്ടത്തിലാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
രാഹുലിനെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം നല്‍കിയാണ് യുവതി പരാതി നല്‍കിയത്. പരാതി മുഖ്യമന്ത്രി ഡി ജി പിക്ക് കൈമാറി.
---- facebook comment plugin here -----



