Connect with us

Kerala

ബസിന്റെ എന്‍ജിന്‍ ടര്‍ബോ ചൂടായി പൊട്ടിത്തെറിച്ചു; മെക്കാനിക്കിന് ദാരുണാന്ത്യം

ആലപ്പുഴ കട്ടച്ചിറ സ്വദേശി കുഞ്ഞുമോന്‍ ആണ് മരിച്ചത്.

Published

|

Last Updated

ആലപ്പുഴ | ചെങ്ങന്നൂര്‍ ഐ എച്ച് ആര്‍ ഡി കോളജില്‍ ബസ് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോന്‍ ആണ് മരിച്ചത്. രണ്ടു ദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ കുഞ്ഞുമോന്‍ എത്തി അറ്റകുറ്റപ്പണികള്‍ നടത്തിവരികയായിരുന്നു. വൈകിട്ട് ആറരയോടെയാണ് ബസിനുള്ളില്‍ നിന്ന് പൊട്ടിത്തെറി ഉണ്ടായത്.

അമിതമായി ചൂടായി എന്‍ജിന്റെ ടര്‍ബോ ഭാഗം പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോനെ ആദ്യം താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തില്‍ കുഞ്ഞുമോന്റെ സഹായിക്കും ബസ് ഡ്രൈവര്‍ക്കും പരുക്കേറ്റു.

 

Latest