Connect with us

Kerala

ലൈംഗിക പീഡന പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, ചുമത്തിയത് ഗുരുതര കുറ്റങ്ങള്‍

ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം |  ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ഭാഗം നല്‍കി ലൈഗിംക പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം വലിയമല സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.തുടര്‍നടപടികള്‍ വേഗത്തിലാക്കാനൈായി കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഇന്നലെ രാത്രിയാണ് റൂറല്‍ എസ് പിയുടെ ഓഫീസില്‍ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു

പരാതിയില്‍ അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം റൂറല്‍ എസ് പി. കെ എസ് സുദര്‍ശനും സംഘവുമാണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത് അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും.രാഹുലിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഉടന്‍ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നേരത്തെ രജിസ്റ്റര്‍ ചെയ്തതിന് പുറമെ, മറ്റൊരു എഫ് ഐ ആര്‍ കൂടി മറ്റൊരു എഫ് ഐ ആര്‍ കൂടി രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വനിതാ ഉദ്യോഗസ്ഥരെയടക്കം ഉള്‍പ്പെടുത്തി അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൈമാറിയത്. തെളിവുകള്‍ സഹിതം നല്‍കിയ പരാതി വിശദമായ അന്വേഷണത്തിനായി ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

 

---- facebook comment plugin here -----

Latest