Connect with us

Business

ഡിസൈൻ, സുസ്ഥിരത, കമ്മ്യൂണിറ്റി പങ്കാളിത്തത്തിന്റെ പുതിയ അധ്യായം; ഐകിയ ഇനി അൽഐനിലും

ലോകപ്രശസ്ത ഹോം ഫർണിഷിംഗ് ബ്രാൻഡ് ആയ ഐകിയ ഇപ്പോൾ അൽഐനിലെത്തിയിരിക്കുന്നു.

Published

|

Last Updated

 അൽഐൻ|സ്കാൻഡിനേവിയൻ ഡിസൈൻ മികവും, സുസ്ഥിരതയോടുള്ള പ്രതിബദ്ധതയും, യുഎഇയിലെ കുടുംബങ്ങളുടെ ജീവിതരീതികളെ മനസ്സിലാക്കുന്ന സമീപനവുമൊക്കെയായി ലോകപ്രശസ്ത ഹോം ഫർണിഷിംഗ് ബ്രാൻഡ് ആയ ഐകിയ ഇപ്പോൾ അൽഐനിലെത്തിയിരിക്കുന്നു. അൽ ജിമ്മി മാളിൽ ഉദ്ഘാടനമായ പുതിയ സ്റ്റോർ, ബ്രാൻഡിന്റെ യുഎഇയോടുള്ള ദീർഘകാല പ്രതിബദ്ധതയുടെയും പ്രദേശത്തോടുള്ള അടുത്തിടപഴകലിന്റെയും തെളിവായി മാറുന്നു. അൽ ഐനിലെ പുതിയ സ്റ്റോർ ഒരു സാധാരണ റീട്ടെയിൽ സ്റ്റോർ തുറക്കുന്ന രീതിയിലല്ല തുറന്നിട്ടുള്ളത്. ജീവിതരീതികളും സംസ്കാരവും കമ്മ്യൂണിറ്റിയും സമന്വയിപ്പിക്കാൻ ഐകിയ സ്വീകരിച്ച പുതു വഴികളിലെ പ്രധാന ഘട്ടമാണ് ഇത്.

പ്രാദേശിക സമൂഹത്തെ മനസ്സിലാക്കി രൂപകൽപ്പന ചെയ്ത സ്റ്റോർ

അൽ ഐൻ സ്റ്റാേറിനെ “പ്രദേശീയ വ്യാപന ദൗത്യത്തിലെ പ്രധാന മുന്നേറ്റം” എന്ന് യുഎഇ, ഖത്തർ, ഒമാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ ഐകിയ പ്രവർത്തനങ്ങളെ നയിക്കുന്ന വിനോദ് ജയൻ വ്യക്തമാക്കി.  എന്നാൽ അതിലുപരി, ഇത് അൽഐൻ സമൂഹത്തിന്റെ ആവശ്യങ്ങൾക്കുള്ള നേരിട്ടുള്ള പ്രതികരണമാണെന്നും അദ്ദേഹം പറയുന്നു. അൽഐൻ സമൂഹത്തിന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും ഞങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടു, അതാണ് ഇവിടെ പ്രാദേശിക ജീവിതശൈലിയോട് പൊരുത്തപ്പെടുന്ന ഷോപ്പിംഗ് അനുഭവം സൃഷ്ടിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

തത്സമയം വാങ്ങാനാകുന്ന 3,500 ഉൽപ്പന്നങ്ങളും, 4,300 പ്രദർശന ഉൽപ്പന്നങ്ങളും, അൽഐനിലെ കുടുംബങ്ങളുടെ ജീവിതരീതികളെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഒരുക്കിയ ലൈഫ്‌സ്റ്റൈൽ റൂം സെറ്റപ്പുകളും ഇതിന് തെളിവാണ്. ബഹുതലമുറകൾ ഒരുമിച്ച് താമസിക്കുന്ന വീടുകൾക്കും നഗരത്തിന്റെ സാംസ്കാരിക താളങ്ങൾക്ക് പൊരുത്തപ്പെടുന്ന ഇടങ്ങൾക്കും പുതിയ സ്റ്റോറിൽ പ്രത്യേക ഇടം ലഭിച്ചിട്ടുണ്ട്. 600-ത്തിലധികം കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങളും, റസ്റ്റോറന്റും ബിസ്ട്രോയും, സ്വീഡിഷ് ഫുഡ് മാർക്കറ്റും കൂടാതെ ഇൻടീരിയർ ഡിസൈൻ സേവനം, അസംബ്ലി, ഡെലിവറി എന്നിവ ഉൾപ്പെടെ ഉപഭോക്തൃ സൗകര്യങ്ങളെ മുൻനിർത്തിയാണ് എല്ലാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്.

ഒരുപാട് പേരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുക

ദീർഘകാലമായി മിഡിൽ ഈസ്റ്റിൽ ഹോം ഫർണിഷിംഗിലെ ആദ്യ തിരഞ്ഞെടുപ്പായി ഐകിയയെ ഉയർത്തുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന വിനോദ് ജയൻ, അൽഐൻ സ്റ്റോർ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുന്നു. ഗുണമേന്മയുള്ള, സുസ്ഥിരവും വില കുറഞ്ഞതുമായ ഹോം ഫർണിഷിംഗ് പരിഹാരങ്ങൾ അൽഐൻ സമൂഹത്തിന് കൂടുതൽ ലഭ്യമാക്കുകയാണ് ഇതിലൂടെ, അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും വ്യക്തിത്വവും പ്രതിഫലിക്കുന്ന ഇടങ്ങൾ സൃഷ്ടിക്കാൻ സഹകരിക്കുന്നതിലാണ് ഒരു മികച്ച ദൈനംദിന ജീവിതം എന്ന ആശയത്തിന്റെ യഥാർത്ഥ അർത്ഥം.

ക്ലൈമറ്റ്-പോസിറ്റീവ് ഭാവിയിലേക്ക് ഐകിയ

സുസ്ഥിരതയാണ് അൽഐനിലെ പുതിയ സ്റ്റോറിന്റെ അടിസ്ഥാനമൂല്യം. എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനിയുടെ 100% പുതുക്കിയെടുക്കുന്ന ഊർജമാണ് സ്റ്റോർ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. കൂടാതെ ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷൻ സിസ്റ്റം ഗോൾഡ് സർട്ടിഫിക്കേഷൻ നേടി എന്നത് സ്റ്റോറിന്റെ പരിസ്ഥിതി പ്രതിബദ്ധതയെ വ്യക്തമാക്കുന്നു. പുതുക്കിയെടുക്കുന്ന ഊർജത്തിന്റെ ഉപയോഗവും സുസ്ഥിര വസ്തുക്കളുടെ തിരഞ്ഞെടുപ്പും ഞങ്ങളുടെ കാർബൺ പാദമുദ്ര കുറയ്ക്കുന്ന ദീർഘകാല പ്രതിജ്ഞയുടെ ഭാഗമാണ്, വിനോദ് ജയൻ വിശദീകരിക്കുന്നു.

ഭാവിയിൽ സർക്കുലർ ഡിസൈൻ, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ, വീടുകളിൽ ചെറുതായി തുടങ്ങാവുന്ന വലിയ സുസ്ഥിര മാറ്റങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകും. മിഡിൽ ഈസ്റ്റിലാകെ ആക്സസിബിലിറ്റി, കമ്മ്യൂണിറ്റി ബന്ധം, കാലാവസ്ഥാ പ്രതിബദ്ധത എന്നിവയ്ക്കാണ് ഐകിയയുടെ അടുത്ത വളർച്ചാ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐകിയ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമാകണം അവർക്കു പ്രചോദനവും മൂല്യവും പ്രായോഗിക ആശയങ്ങളും നൽകുന്ന വിശ്വസ്ത പങ്കാളിയായി മാറണം ജയൻ കൂട്ടിച്ചേർത്തു. ഐക്കിയ സ്റ്റോർ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട രുചികൾ വാഗ്ദാനം ചെയ്യുന്നു. സന്ദർശകർക്ക് ഐക്കണിക് സ്വീഡിഷ് വിഭവങ്ങൾ, ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ പരീക്ഷിക്കാൻ കഴിയുന്ന ഒരു ഫുഡ് കോർട്ട് ഉണ്ട്.

 

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest