Kerala
കാസര്‍കോട് ബിഎല്‍ഒയെ മര്‍ദിച്ച സംഭവം; സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍
ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ആദൂര്‍ പോലീസാണ് കേസെടുത്തത്
കാസര്‍കോട്| കാസര്‍കോട് ബിഎല്‍ഒയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ. സുരേന്ദ്രനെയാണ് റിമാന്റ് ചെയ്തത്. ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിനെയാണ് മര്‍ദിച്ചത്.
എസ്‌ഐആര്‍ ക്യാമ്പിനിടെ ഒരു വോട്ടര്‍ക്ക് പരിശോധനാ ഫോറം നല്‍കാത്ത വിഷയത്തില്‍ ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്നാണ് പരാതി. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ആദൂര്‍ പോലീസാണ് സുരേന്ദ്രനെതിരെ കേസെടുത്തത്.
---- facebook comment plugin here -----



