Kerala
മണ്ഡല മാറ്റമെന്നത് മാധ്യമ വാര്‍ത്തകള്‍ മാത്രം; വേങ്ങരയില്‍ നിന്നുതന്നെ ജനവിധി തേടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
വരുന്ന തിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര വിട്ട് മലപ്പുറത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മലപ്പുറം | നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം മാറി മത്സരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ തള്ളി
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മണ്ഡലം മാറില്ലെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നു തന്നെ താന്‍ ജനവിധി തേടുമെന്ന് പ്രവര്‍ത്തകരെ അറിയിച്ചു. മണ്ഡലം മാറ്റം മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വരുന്ന തിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര വിട്ട് മലപ്പുറത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.മലപ്പുറം, കുറ്റിപ്പുറം, വേങ്ങര എന്നീ മണ്ഡലങ്ങളില്‍ നിന്നായി കുഞ്ഞാലിക്കുട്ടി ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011, 2016, 2021 കാലഘട്ടത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70,381 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ പി ജിജിയെയായിരുന്നു കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്






