Connect with us

Ongoing News

ഇരിട്ടിയില്‍ എംഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റു

ബൈക്കിലും കാറലുമെത്തിയവരാണ് തന്നെ ആക്രമിച്ചതെന്ന് നിസാം മൊഴി നല്‍കി.

Published

|

Last Updated

കണ്ണൂര്‍| ഇരിട്ടി വിളക്കോട്ട് എംഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റു. എംഎസ്എഫ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ല.

ബൈക്കിലും കാറലുമെത്തിയവരാണ് തന്നെ ആക്രമിച്ചതെന്ന് നിസാം മൊഴി നല്‍കി. പ്രദേശത്ത് എംഎസ്എഫ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. പലയിടങ്ങളിലും ഏറ്റുമുട്ടലും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest