Kerala
തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ കൊലപ്പെടുത്തിയത് അമ്മ
കുട്ടിയെ കൊന്നത് താന്‍ തന്നെയാണെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മ അശ്വതി സുഭാഷ് സമ്മതിക്കുകയായിരുന്നു.
തിരുവനന്തപുരം| ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് അമ്മ അശ്വതി. തിരുവനന്തപുരം വാമനപുരം കണിച്ചോട് ആണ് സംഭവം. കുട്ടിയെ കൊന്നത് താന്‍ തന്നെയാണെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മ അശ്വതി സുഭാഷ് സമ്മതിക്കുകയായിരുന്നു.
ഇവര്‍ക്ക് മാനസിക ബുദ്ധിമുട്ടുകളുള്ളതായിട്ടാണ് സംശയിക്കുന്നത്. കുട്ടിയുടെ അമ്മൂമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മുറിയില്‍ കുഞ്ഞ് ഉറങ്ങുന്ന പോലെ കിടക്കുന്നത് കണ്ടു. തട്ടിവിളിച്ചപ്പോള്‍ അനക്കമില്ലാത്തതിനാല്‍ ഉടന്‍ തന്നെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രില്‍ കൊണ്ടുവന്നപ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.







