Connect with us

Kerala

ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത എല്‍ഡിഎഫ് അംഗം രാജിവെച്ചു

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പി എന്‍ രാമചന്ദ്രന്റെ വോട്ട് കോണ്‍ഗ്രസിലെ ടി ഗോപാലകൃഷ്ണന് ലഭിച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി.

Published

|

Last Updated

തൃശ്ശൂര്‍ |  ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് മാറി ചെയ്ത് വിവാദത്തില്‍പ്പെട്ട എല്‍ഡിഎഫ് അംഗം മെമ്പര്‍ സ്ഥാനം രാജിവെച്ചു. കുറുമല പതിനാറാം വാര്‍ഡ് അംഗം പി എന്‍ രാമചന്ദ്രനാണ് രാജിവെച്ചത്. നിലവിലെ 24 വാര്‍ഡുകളില്‍ 12 വീതം സീറ്റുകള്‍ നേടി യുഡിഎഫും എല്‍ഡിഎഫും തുല്യനിലയിലായിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പി എന്‍ രാമചന്ദ്രന്റെ വോട്ട് കോണ്‍ഗ്രസിലെ ടി ഗോപാലകൃഷ്ണന് ലഭിച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. എന്നാല്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് രാമചന്ദ്രന്‍ വോട്ട് ചെയ്തു. ഇതേ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് മുസ്ലിം ലീഗിലെ ഫൗസിയ ഷെഫീഖ് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം മുന്‍ ഏരിയകമ്മിറ്റി സെക്രട്ടറി കെ നന്ദകുമാറിന് 11 വോട്ടും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കെ എ ബല്‍ക്കീസക്ക് 12 വോട്ടും ലഭിച്ചു. വോട്ട് അബദ്ധത്തില്‍ മാറിപ്പോയി എന്നായിരുന്നു രാമചന്ദ്രന്റെ വിശദീകരണം. എന്നാല്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ രാമചന്ദ്രന്റേത് വെറും പിഴവാണെന്ന് കരുതാന്‍ ആകില്ലെന്ന വിലയിരുത്തലായിരുന്നു സിപിഎമ്മിന്

പഞ്ചായത്തിലെ ഉയർന്ന ഭൂരിപക്ഷവും ടി ഗോപാലകൃഷ്ണന് തന്നെയായിരുന്നു. 446 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ പ്രതിപക്ഷനേതാവ് കൂടിയായിരുന്നു. പത്ത് വർഷം തുടർച്ചയായി എൽഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.

---- facebook comment plugin here -----

Latest