Kerala
ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ക്വിസ് വിവാദത്തില്‍; ചോദ്യങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന രംഗത്ത്
അതിദാരിദ്ര മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആരാണ് എന്നതടക്കമാണ് ചോദ്യങ്ങളിലുള്ളത്.
തിരുവനന്തപുരം| സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ക്വിസ് വിവാദത്തില്‍. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള ചോദ്യാവലിയാണ് വിവാദത്തിന് കാരണമായത്. ഇന്ന് മുതലാണ് ക്വിസ് നടക്കുന്നത്. ചില ചോദ്യങ്ങളുടെ ഉത്തരം മുഖ്യമന്ത്രിയാണ്. അതിദാരിദ്ര മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആരാണ് എന്നതടക്കമാണ് ചോദ്യങ്ങളിലുള്ളത്.
ചോദ്യങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി എസ് ടി എ (KPSTA) രംഗത്തെത്തി. അതിദാരിദ്ര്യ മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആര്, എന്നതടക്കമുള്ള ചോദ്യങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സംഘടന ആരോപിച്ചു.





