Kerala
ജോസ് കെ മാണി എല്‍ ഡി എഫില്‍ സജീവം; മറിച്ചുള്ള വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍: എം എ ബേബി
തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വെച്ചുമാറണമോയെന്നത് എല്‍ഡിഎഫ് തീരുമാനിക്കും
തിരുവനന്തപുരം | ജോസ് കെ മാണി എല്‍ഡിഎഫില്‍ സജീവമാണെന്നും മറ്റെല്ലാം ഊഹാപോഹങ്ങള്‍ ആണെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മുഖ്യമന്ത്രിയുടെ പ്രതിഷേധ സമരത്തില്‍ ജോസ് കെ മാണിയുടെ അസാന്നിധ്യം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു എം എ ബേബിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വെച്ചുമാറണമോയെന്നത് എല്‍ഡിഎഫ് തീരുമാനിക്കും. അതിനുശേഷം സ്ഥാനാര്‍ഥികളെ തീരുമാനിക്കും. യുഡിഎഫിലെപോലെ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫിലില്ല. എല്‍ഡിഎഫ് കെട്ടുറപ്പോടെ തിരുഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്നും ജോസ് കെ മാണി എല്‍ഡിഎഫില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ജോസ് കെ മാണി പങ്കെടുക്കാതിരുന്നത് വിദേശത്തായതിനാലെന്ന് കേരള കോണ്‍ഗ്രസ് പ്രതികരിച്ചു. ഇക്കാര്യം എല്‍ഡിഎഫിനെ അറിയിച്ചതാണ്. മന്ത്രിയും എംഎല്‍എമാരും പങ്കെടുത്തു. മറ്റുള്ള വാര്‍ത്തകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് കരിവാരിത്തേക്കാനാണെന്നും കേരള കോണ്‍ഗ്രസ് പ്രതികരിച്ചു.





