Kerala
ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ സെപ്തംബറിലാണ് റബര്‍ തോട്ടത്തില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
കൊല്ലം | പുനലൂര്‍ മുക്കടവ് ആളുകേറാമലയില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
കഴിഞ്ഞ സെപ്തംബറിലാണ് റബര്‍ തോട്ടത്തില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍, മരിച്ചത് മധ്യവയസ്‌കനാണെന്നും ഇയാളുടെ ഇടത്തേ കാലില്‍ മുടന്തുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.
---- facebook comment plugin here -----



