Eduline
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്; അക്കൗണ്ടൻസി ശ്രദ്ധിക്കാം
അക്കൗണ്ടൻസി പരീക്ഷയാണ് കൂട്ടത്തിൽ ഏറ്റവും പ്രയാസമേറിയതെന്ന് വിദ്യാർഥികൾ പറയുന്നു. ശരിയായ രീതിയിൽ പഠനം നടത്തിയില്ലെങ്കിൽ അക്കൗണ്ടൻസിയിൽ മാർക്ക് കുറയാനുള്ള സാധ്യത കൂടുതലാണ്.
2026 ഫെബ്രുവരിയിൽ 12ാം ക്ലാസ്സ് ബോർഡ് പരീക്ഷകൾ ആരംഭിക്കാനിരിക്കെ വിദ്യാർഥികളുടെ സമ്മർദം കുറക്കാൻ എളുപ്പ വഴികളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി ബി എസ് ഇ). ഫിസിക്‌സ്, കെമിസ്ട്രി, ലീഗൽ സ്റ്റഡീസ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങളാണ് കഠിന പരീക്ഷകളായി ബോർഡ് വിലയിരുത്തുന്നത്. ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി സാമ്പിൾ പേപ്പറുകൾ പുറത്തിറക്കി. ഈ പേപ്പറുകൾ പരിശീലിക്കുന്നത് പരീക്ഷാ ഉത്കണ്ഠയും സമ്മർദവും കുറക്കാൻ സഹായിക്കുമെന്ന് ബോർഡ് അധികൃതർ പറയുന്നു.
അക്കൗണ്ടൻസി പരീക്ഷയാണ് കൂട്ടത്തിൽ ഏറ്റവും പ്രയാസമേറിയതെന്ന് വിദ്യാർഥികൾ പറയുന്നു. ശരിയായ രീതിയിൽ പഠനം നടത്തിയില്ലെങ്കിൽ അക്കൗണ്ടൻസിയിൽ മാർക്ക് കുറയാനുള്ള സാധ്യത കൂടുതലാണ്. ഫെബ്രുവരി 24നാണ് സി ബി എസ് ഇ അക്കൗണ്ടൻസി പരീക്ഷ. ഈ വർഷം അക്കൗണ്ടൻസി പരീക്ഷയിൽ 34 ചോദ്യങ്ങളുണ്ടാകും.
എ, ബി എന്നിങ്ങനെ രണ്ട് പാർട്ടായിട്ടായിരിക്കും ചോദ്യപേപ്പർ. പാർട്ട് എയിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. പാർട്ട് ബി ഓപ്ഷനലാണ്. വിദ്യാർഥികൾ രണ്ട് ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. 40 ശതമാനം ചോദ്യങ്ങൾ എളുപ്പമാണ്, 30 ശതമാനം ഹ്രസ്വ-ഉത്തര ചോദ്യങ്ങളും 30 ശതമാനം വെല്ലുവിളി നിറഞ്ഞ (കണക്കുകൂട്ടലുകൾ ആവശ്യമുള്ള ദീർഘ-ഉത്തര) ചോദ്യങ്ങളുമായിരിക്കും.
മാർക്ക് നേടാനുള്ള തന്ത്രങ്ങൾ
കൃത്യത, അവതരണം, പരിശീലനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അക്കൗണ്ടൻസി ഉയർന്ന സ്‌കോറിംഗ് നേടാവുന്ന വിഷയമാണ്. ഈ തന്ത്രങ്ങൾ പ്രയോഗിച്ചാൽ 90+ എളുപ്പത്തിൽ നേടാം.
1. അടിസ്ഥാനകാര്യങ്ങളിൽ പ്രാവീണ്യം നേടുക
2. സമയ മാനേജ്‌മെന്റ്
3. പ്രവർത്തനങ്ങളാണ് പ്രധാനം
4. ഫോർമാറ്റുകൾ ഉപയോഗിക്കുക
5. സാമ്പിൾ പേപ്പറുകളും മുൻ വർഷ ചോദ്യങ്ങളും പരിശീലിക്കുക
6. മൾട്ടിപ്പിൾ ചോയ്സുകൾ സമർഥമായി കൈകാര്യം ചെയ്യുക
7. പാർട്ട് ബി ചോയ്സ്
8. റിവിഷൻ




