Eranakulam
കളമശ്ശേരിയിൽ ഗൂഡ്സ് ട്രെയിൻ പാളം തെറ്റി വൈദ്യുതി പോസ്റ്റിലിടിച്ചു; ട്രെയിനുകൾ വൈകി ഓടുന്നു
മുംബൈ - തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് ഒരു മണിക്കൂർ 31 മിനുട്ടും വൈകി ഓടുന്നു.
ചിത്രം പ്രതീകാത്മകം
കൊച്ചി | എറണാകുളം കളമശ്ശേരിയിൽ ഗൂഡ്സ് ട്രെയിൻ പാളം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇത് മൂലം വൈദ്യുതി തടസ്സപ്പെട്ടു. തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അറിയിച്ചു.
നിലവിൽ ഒരു ലൈനിലൂടെ മാത്രമാണ് ട്രെയിൻ കടത്തിവിടുന്നത്. കന്യാകുമാരി – പുനലൂർ പാസഞ്ചർ 15 മിനുട്ട് വൈകിയാണ് ഓടുന്നത്. മുംബൈ – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് ഒരു മണിക്കൂർ 31 മിനുട്ടും വൈകി ഓടുന്നു.
കന്യാകുമാരി – കത്രാ ഹിമസാഗർ എക്സ്പ്രസ് ഒരു മണിക്കൂറും 23 മിനുട്ടും വൈകി ഓടുന്നു.
---- facebook comment plugin here -----



