Kerala
കേരളത്തില്‍ തിരഞ്ഞെടുപ്പ് ദിവസങ്ങളിലെ ഇഗ്‌നു പരീക്ഷകള്‍ മാറ്റിവെക്കണം; അധികൃതര്‍ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം പി
ഡിസംബര്‍ 9, 11 തീയതികളില്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഇഗ്‌നോ വൈസ് ചാന്‍സലര്‍ക്കും കത്തയച്ചു.
തിരുവനന്തപുരം | കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഇഗ്‌നോ വൈസ് ചാന്‍സലര്‍ക്കും അദ്ദേഹം കത്തയച്ചു.
ഇഗ്‌നോയുടെ കോഴ്‌സുകള്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും ഉദ്യോഗസ്ഥരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ല.
തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ പരീക്ഷാ സൈന്ററുകളില്‍ എത്തിച്ചേരാനും മറ്റും പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടാവും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടാസ് ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്തയച്ചത്.





