Kerala
ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണം എവിടെയെന്ന് എസ്‌ഐടി മറുപടി പറയണം: രമേശ് ചെന്നിത്തല
തന്റെ സുഹൃത്തായ വ്യവസായി പറഞ്ഞ വിവരങ്ങളാണ് എസ്‌ഐടിയ്ക്ക് കൈമാറിയത്.
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡി മണിക്ക് പങ്കില്ലെന്ന എസ്‌ഐടി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണം എവിടെയെന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നു. ഇത് എസ് ഐ ടി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തന്റെ സുഹൃത്തായ വ്യവസായി പറഞ്ഞ വിവരങ്ങളാണ് എസ്‌ഐടിയ്ക്ക് കൈമാറിയത്. വ്യവസായിയുമായി ഇന്നും സംസാരിച്ചു. നേരത്തെ പറഞ്ഞതില്‍ തന്നെ വ്യവസായി ഉറച്ചു നില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എസ്‌ഐടിയില്‍ സംശയങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. സിപിഎം ബന്ധമുള്ള രണ്ട് പോലീസ് അസോസിയേഷന്‍ നേതാക്കളെ എസ്‌ഐടി യില്‍ ഉള്‍പ്പെടുത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭ സിനഡില്‍ പോയത് തെറ്റല്ലെന്നും താനും ഉമ്മന്‍ചാണ്ടിയും ഒക്കെ ഇതിനു മുന്‍പ് പോയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വി ഡി സതീശന്‍ സിനഡില്‍ പോകുന്ന കാര്യം താനുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


