Connect with us

Kerala

കോട്ടയം എരുമേലിയില്‍ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി; ഒരാള്‍ കസ്റ്റഡിയില്‍

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 60 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തത്.

Published

|

Last Updated

കോട്ടയം | എരുമേലിയില്‍ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 60 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തത്.

കെ എസ് ആര്‍ ടി സി ബസില്‍ എത്തിച്ച പണമാണ് പിടികൂടിയത്. 500 രൂപയുടെ 121 കെട്ടും 200ന്റെ ഒരു കെട്ടുമാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. പിടിയിലായയാള്‍ എരുമേലി സ്വദേശിയായ വ്യാപാരിയാണെന്നാണ് സൂചന.

ബാംഗ്ലൂരില്‍ നിന്നെത്തിച്ച പണം പാലാ വഴി എരുമേലിയില്‍ കൊണ്ടുവരികയായിരുന്നുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് ടീമിന്റെ പരിശോധന.

 

Latest