Connect with us

Ongoing News

ജോർദാനിൽ നിന്നെത്തിയ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 11 പേർക്ക് പരുക്ക്

അപടകത്തിൽ രണ്ട് പേർക്കാണ് സാരമായി പരുക്കേറ്റത്.

Published

|

Last Updated

മക്ക |ജോർദാനിൽ നിന്നെത്തിയ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 11 പേർക്ക് പരുക്കേറ്റു. സഊദി അറേബ്യയുടെ വടക്കൻ മേഖലയായ അൽജൗഫ് പ്രവിശ്യയിലെ മൈഊഖ് മര്കസിലാണ് 34 തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ സുരക്ഷാ വകുപ്പ്, റെഡ് ക്രസന്റ്,എന്നിവർ രക്ഷാ പ്രവർത്തനം നടത്തി. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപടകത്തിൽ രണ്ട് പേർക്കാണ് സാരമായി പരുക്കേറ്റത്.

ജോർദാനിയൻ തീർത്ഥാടകരുടെ ബസിലുണ്ടായ അപകടത്തെക്കുറിച്ച് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ജോർദാൻ വിദേശകാര്യ, പ്രവാസി മന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻസ് ആൻഡ് കോൺസുലാർ അഫയേഴ്‌സ് ഡയറക്ടറേറ്റ്, റിയാദിലെ എംബസി, ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ എന്നിവയിലൂടെ സഊദി അധികൃതരുമായി ഏകോപിപ്പിച്ച് സംഭവം നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അംബാസഡർ ഫൗദ് മജാലി പറഞ്ഞു.

 

 

Latest