Saudi Arabia
സഊദിയിലെ ആദ്യത്തെ വൈറ്റ് സ്ട്രോബെറി വിളവെടുപ്പിന് ഹാഇലിൽ തുടക്കമായി
പുതിയ വിളവെടുപ്പ് ആരംഭിച്ചതോടെ അമേരിക്കയ്ക്കും ജപ്പാനും ശേഷം വൈറ്റ് സ്ട്രോബെറി ഉത്പാദനത്തിൽ ലോകത്തിലെ മൂന്നാമത്തെ രാജ്യമായി സഊദി അറേബ്യ മാറി.
ഹാഇൽ|സഊദിയിലെ ആദ്യത്തെ വൈറ്റ് സ്ട്രോബെറി വിളവെടുപ്പിന് ഹാഇലിൽ തുടക്കമായി. പ്രവിശ്യാ ഗവർണർ അബ്ദുൽ അസീസ് ബിൻ സാദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഹെയിൽ സ്ട്രോബെറി പാർക്കിൽ ആദ്യത്തെ വൈറ്റ് സ്ട്രോബെറി ഉത്പാദനം ഉദ്ഘാടനം ചെയ്തു. പുതിയ വിളവെടുപ്പ് ആരംഭിച്ചതോടെ അമേരിക്കയ്ക്കും ജപ്പാനും ശേഷം വൈറ്റ് സ്ട്രോബെറി ഉത്പാദനത്തിൽ ലോകത്തിലെ മൂന്നാമത്തെ രാജ്യമായി സഊദി അറേബ്യ മാറി.
വിളവെടുപ്പിനോടനുബന്ധിച്ച് ഹാഇൽ സ്ട്രോബെറി പാർക്കിന്റെ ഏഴാം സീസണിനും തുടക്കമായി. ചടങ്ങിൽ സാദ് ബിൻ നവാഫ് ബിൻ സാദ് രാജകുമാരൻ, സൗദ് ബിൻ ഫഹദ് ബിൻ ജലവി രാജകുമാരൻ, അബ്ദുൽ അസീസ് ബിൻ ഫഹദ് ബിൻ ജലവി രാജകുമാരൻ, ഹമൂദ് ബിൻ ഹമദ് അൽ തമീമി തുടങ്ങിയ നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു.


