Connect with us

Education Notification

എച്ച് എൽ എൽ ലൈഫ്‌ കെയർ മാനേജ്‌മെന്റ് ട്രെയിനിയാകാം

അവസാന തീയതി മാർച്ച് പത്ത്.

Published

|

Last Updated

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡിൽ, മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി 40 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എച്ച് എൽ എൽ ലൈഫ് കെയറിന്റെ യൂനിറ്റുകളിലും സബ്‌സിഡിയറി സ്ഥാപനങ്ങളിലുമായിരിക്കും നിയമനം.

എൻജിനീയറിംഗ്: ഒഴിവ്-17. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: കുറഞ്ഞത് 65 ശതമാനം മാർക്കോടെയുള്ള ബി ടെക്/ബി ഇ(കെമിക്കൽ/മെക്കാനിക്കൽ/മെക്കട്രോണിക്സ്/ബയോമെഡിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/സിവിൽ/ഇൻഫർമേഷൻ ടെക്‌നോളജി/കന്പ്യൂട്ടർ സയൻസ്).

ഫാർമ: ഒഴിവ്- ആറ്. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: 65 ശതമാനം മാർക്കോടെയുള്ള ബി ഫാം.

മാർക്കറ്റിംഗ് : ഒഴിവ്-പത്ത്. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: 65 ശതമാനം മാർക്കോടെയുള്ള എം ബി എ (മാർക്കറ്റിംഗ്/ഡിജിറ്റൽ മാർക്കറ്റിംഗ്)/ദ്വിവത്സര പി ജി. ഡി ബി എം(മാർക്കറ്റിംഗ്)/എം ഐ ബി/എം പി ഐ ബി.

ഹ്യൂമൻ റിസോഴ്സ്: ഒഴിവ്- രണ്ട്. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: 65 ശതമാനം മാർക്കോടെയുള്ള എം ബി എ (എച്ച് ആർ)/എം എസ് ഡബ്ല്യു(പി എം ആൻഡ് ഐ ആർ)/എം എച്ച് ആർ എം.

സോഷ്യൽ വർക്ക്: ഒരു ഒഴിവ്. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: 65 ശതമാനം മാർക്കോടെ മെഡിക്കൽ ആൻഡ് സൈക്യാട്രിയിലുള്ള എം എസ് ഡബ്ല്യു.

ഡേറ്റാ അനലിറ്റിക്‌സ്: ഒഴിവ്-ഒന്ന്. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: 65 ശതമാനം മാർക്കോടെയുള്ള ബി ഇ/ബി ടെക്/ബി എസ്‌സി (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്), എം ബി എ (ഡേറ്റാ അനലിറ്റിക്‌സ്).

ഹോസ്പിറ്റൽ മാനേജ്മെന്റ്: ഒഴിവ്- മൂന്ന്. സ്റ്റൈപെൻഡ്: 40,000 രൂപ. യോഗ്യത: 65 ശതമാനം മാർക്കോടെ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും ഹോസ്പിറ്റൽ മാനേജ്‌മെന്റിലുള്ള എം ബി എയും. പ്രായം ഫെബ്രുവരിയിൽ 27 വയസ്സ് കവിയരുത്.

തിരഞ്ഞെടുപ്പ്

കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം, സൈക്കോമെട്രിക് അനാലിസിസ് എന്നിവ നടത്തിയാകും തിരഞ്ഞെടുക്കുക.

അപേക്ഷ

https://hllmt.cbtexam.in എന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി മാർച്ച് പത്ത്. വിശദ വിവരങ്ങൾക്ക് www. lifecarehll.com സന്ദർശിക്കുക.