Connect with us

Kerala

നിതിന്‍ രാജിന്റെ മരണം: കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ഗവര്‍ണര്‍

ആരോഗ്യ സര്‍വകലാശാല വി സിക്കാണ് നിര്‍ദേശം നല്‍കിയത്. വി സി മോഹനന്‍ കുന്നുമ്മല്‍ ഗവര്‍ണറെ കണ്ട് വിഷയത്തില്‍ പ്രാഥമിക റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ആരോഗ്യ സര്‍വകലാശാല വി സിക്കാണ് നിര്‍ദേശം നല്‍കിയത്.

വി സി മോഹനന്‍ കുന്നുമ്മല്‍ ഗവര്‍ണറെ കണ്ട് വിഷയത്തില്‍ പ്രാഥമിക റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആരോഗ്യ സര്‍വകലാശാല ഗവേണിംഗ് കൗണ്‍സില്‍ അംഗം മേജര്‍ ജനറല്‍ അജിത് നീലകണ്ഠന്‍ തലവനായ അന്വേഷണ സമിതി നാളെ കോളജിലെത്തി തെളിവെടുപ്പ് നടത്തുകയും വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും.

ഈമാസം പത്തിനാണ് നിതിന്‍ രാജ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. അധ്യാപകരില്‍ ഗുരുതരമായ ജാത്യാധിക്ഷേപത്തിന് ഉള്‍പ്പെടെ മകന്‍ ഇരയായെന്നും കുടുംബം ആരോപിക്കുന്നു.

 

Latest