Connect with us

National

വനിതാ സംവരണ ബില്‍: സര്‍വകക്ഷി യോഗം വിളിച്ച് കോണ്‍ഗ്രസ്സ്

ബില്ല് സംബന്ധിച്ച വിശദമായ ചര്‍ച്ചക്ക് സര്‍വകക്ഷി യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം ഇത്തരമൊരു യോഗം വിളിച്ചതെന്ന് ഖാര്‍ഗെ.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാവരുമായി കൂടിയാലോചിക്കാതെ തിടുക്കപ്പെട്ട് ബില്ല് നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് ഖാര്‍ഗെ ആരോപിച്ചു. ബില്ല് സംബന്ധിച്ച വിശദമായ ചര്‍ച്ചക്ക് സര്‍വകക്ഷി യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം ഇത്തരമൊരു യോഗം വിളിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.

വനിതാ സംവരണ നിയമ നിര്‍മാണത്തെ പാര്‍ട്ടി പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും രാജ്യവ്യാപകമായി നടപ്പിലാക്കുമ്പോള്‍ വിശാലമായ ചര്‍ച്ച ആവശ്യമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഖാര്‍ഗെ പറഞ്ഞു.

തങ്ങളാരും വനിതാ സംവരണ നിയമത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍, കേന്ദ്രം ഇതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നതാണ് പ്രശ്‌നം. തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിനകം തന്നെ വനിതാ സംവരണം തങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ഖാര്‍ഗം ചൂണ്ടിക്കാട്ടി.

Latest