Kerala
കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയെ കാണാതായി
കുറച്ചു ദിവസങ്ങളിലായി വിദ്യാര്‍ഥിനി പരീക്ഷാ സമ്മര്‍ദത്തിലായിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്
കോഴിക്കോട് | മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയെ കാണാതായെന്ന് പരാതി. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിനി പിന്നീട് തിരിച്ചെത്തിയില്ല. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയാണ് വിദ്യാര്‍ഥിനി
വിദ്യാര്‍ഥിനി കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായും തുടര്‍ന്നു കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട് . കുറച്ചു ദിവസങ്ങളിലായി വിദ്യാര്‍ഥിനി പരീക്ഷാ സമ്മര്‍ദത്തിലായിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം തുടരുകയാണ്







