Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; പരിശോധനകള്‍ക്കായി എസ് ഐ ടി സന്നിധാനത്ത്

പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കി പരിശോധിക്കും

Published

|

Last Updated

പത്തനംതിട്ട |  ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) സന്നിധാനത്ത് എത്തി. നട തുറന്ന ശേഷം എസ് ഐ ടി പരിശോധന തുടങ്ങും. മിഥുന മാസ പൂജകള്‍ക്കായി അല്പസമയത്തിനകം നട തുറക്കും. പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കി പരിശോധിക്കും. അതേ സമയം സാമ്പിള്‍ ശേഖരണം ഇന്നുണ്ടാകില്ലെന്നാണ് അറിയുന്നത്

കട്ടളപ്പാളിയുടെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം.ഇത് ഇളക്കിയാണ് പരിശോധന. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നടപടി. കട്ടളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിള്‍ ശേഖരിക്കും. കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

കട്ടിളപ്പാളികളില്‍ ഘടിപ്പിച്ച ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് പാളികള്‍, രാശി ചിഹ്നം ആലേഖനം ചെയ്ത രണ്ട് പാളികള്‍, കട്ടിളപ്പടിക്ക് മുകളിലെ പ്രഭാമണ്ഡല പാളികള്‍ എന്നിവയടക്കം 7 പാളികളികളില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്.

മറ്റ് പാളികളോടൊപ്പം ചെന്നൈ സ്മാര്‍ട് ക്രിയേഷനില്‍ എത്തിച്ചാണ് ഈ സ്വര്‍ണവും വേര്‍തിരിച്ചതെന്നും, ഇത് കണ്ടെത്തേണ്ടതുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും. നേരത്തെ ദ്വാരപാലക ശില്പങ്ങള്‍, കട്ടിള പാളികള്‍ എന്നിവയില്‍ നിന്ന് വലിയ ഭാഗങ്ങള്‍ മുറിച്ചെടുത്ത് ജംഷദ്പൂരിലെ ലാബിലേക്ക് അയച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമാണ് ഈ പരിശോധനാ ഫലങ്ങള്‍.

 

Latest