Connect with us

Kerala

തിരുവനന്തപുരം പാളയം പെട്രോള്‍ പമ്പിലെ കവര്‍ച്ച; പ്രതി പിടിയില്‍

മലപ്പുറം പൊന്നാനി സ്വദേശി തഫ്സീര്‍ ദര്‍വേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം | പാളയം പെട്രോള്‍ പമ്പില്‍ നിന്ന് ഒന്നര ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശി തഫ്സീര്‍ ദര്‍വേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചു.

രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. വാതില്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തിത്തുറന്നാണ് കള്ളന്‍ അകത്തുകടന്നത്. പിന്നീട് അലമാര കുത്തിത്തുറന്ന് പണമെടുക്കുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പമ്പില്‍ സൂക്ഷിച്ചിരുന്ന രണ്ട് ദിവസത്തെ കലക്ഷനില്‍ നിന്നുള്ള തുകയാണ് തഫ്‌സീര്‍ കവര്‍ന്നത്.

കവര്‍ച്ചക്കു ശേഷം ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോകാമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. എന്നാല്‍, ഹാര്‍ഡ് ഡിസ്‌കാണെന്ന് കരുതി എടുത്തത് മോഡമായിരുന്നു. ഇത് പിന്നീട് പമ്പിന് പുറത്തെ ശുചിമുറിയുടെ മുകളിലേക്ക് വലിച്ചെറിയുകയും തുടര്‍ന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് സ്ഥലത്തു നിന്ന് കടന്നുകളയുകയുമായിരുന്നു.

 

---- facebook comment plugin here -----

Latest