Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു

22 കാരറ്റ് ഒരു ഗ്രാമിന് 130 രൂപ വര്‍ധിച്ച് 14,240 രൂപയായി.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1040 രൂപ ഉയര്‍ന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,13, 920 രൂപയായി. 22 കാരറ്റ് ഒരു ഗ്രാമിന് 130 രൂപ വര്‍ധിച്ച് 14,240 രൂപയായി. കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനാണ് നിരക്ക് അറിയിച്ചത്. ഇന്നലെ 1,12,880 രൂപയായിരുന്നു സ്വര്‍ണവില.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും വര്‍ധനവുണ്ടായി. വെള്ളി ഗ്രാമിന് 270 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിയ്ക്ക് 2700 രൂപയുമാണ് വില.

 

---- facebook comment plugin here -----

Latest