Connect with us

Kozhikode

കേരള സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിന് തുടക്കമായി

നിരവധി യുവസംരംഭകര്‍ ആരംഭിച്ച സംരംഭങ്ങളുടെ പ്രദര്‍ശനവും അവയുടെ വില്‍പ്പനയും 30ഓളം സ്റ്റാളുകളിലായി ഫെസ്റ്റില്‍ നടക്കുന്നുണ്ട്. ഞായർ രാത്രി 9 മണിയോടെ പ്രോഗ്രാം സമാപിക്കും.

Published

|

Last Updated

കേരള സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റില്‍ കോഴിക്കോട് മേയര്‍ ഒ സദാശിവന്‍ സംസാരിക്കുന്നു

കോഴിക്കോട്| രാജ്യത്തെ ആദ്യ ലൈഫ് സ്‌കൂളായ കാലിഫിന്റെ സഹകരണത്തോടെ കേരള എക്കണോമിക് ഫോറം സംഘടിപ്പിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് 26ന് തുടക്കമായി. കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട്‌യാര്‍ഡില്‍ വെച്ച് നടക്കുന്ന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് ആയിരം യുവസംരഭകര്‍ ഒരുമിച്ച് വെളിച്ചം തെളിച്ചാണ് ഉദ്ഘാടനം ചെയ്തത്. 50 സംരംഭകരാണ് 15 തീമുകളില്‍ രണ്ട് ദിവസങ്ങളിലായി സംവദിക്കുന്നത്. 2000ത്തില്‍ പരം യുവസംരംഭകര്‍ സംബന്ധിക്കുന്നുണ്ട്. ഇവര്‍ക്ക് സംരംഭക പ്രമുഖരുമായി പരിചയപ്പെടാനും അനുഭവങ്ങളും പാഠങ്ങളും പകര്‍ന്നെടുക്കാനുമാണ് ഫെസ്റ്റ് അവസരം നല്‍കുന്നത്.

നിരവധി യുവസംരംഭകര്‍ ആരംഭിച്ച സംരംഭങ്ങളുടെ പ്രദര്‍ശനവും അവയുടെ വില്‍പ്പനയും 30ഓളം സ്റ്റാളുകളിലായി ഫെസ്റ്റില്‍ നടക്കുന്നുണ്ട്. ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും അപ്‌ഡേഷനുകളും നല്‍കുന്ന വെബ്‌സൈറ്റ് 15കാരനായ കാലിഫ് വിദ്യാര്‍ഥിയാണ് ഒരുക്കിയത്. സമാനമായി, പ്രോഗ്രാമിന്റെ പിന്നണിയിലുള്ള സജ്ജീകരണങ്ങളും മാര്‍ക്കറ്റിംഗും മീഡിയയും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം വിദ്യാര്‍ഥികളാണ് ഒരുക്കിയിരിക്കുന്നത്.
വിവിധ സെഷനുകള്‍ക്ക് പുറമെ ബിസിനസ്സ്, സംരംഭക വളര്‍ച്ചക്കാവശ്യമായ ബൃഹത്തായ പുസ്തക ശേഖരമുള്ള ഫൗണ്ടേഴ്‌സ് ലൈബ്രറിയും ഫെസ്റ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.

കോഴിക്കോട് മേയര്‍ ഒ സദാശിവന്‍, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് മുല്‍കി നിത്യാനന്ദ കമ്മത്ത് എന്നിവര്‍ വിശിഷ്ടാതിഥിയായി. കേരള എക്കണോമിക് ഫോറം ഡയറക്ടര്‍ സി എസ് മുഹമ്മദ് സഹല്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് ചീഫ് ക്യുറേറ്റര്‍ ഡോ. അംജദ് വഫ സ്വാഗതം പറഞ്ഞു.

നൗറിന്‍ ആയിഷ, നസീഫ് നീരുട്ടിചാലില്‍, താജുദ്ദീന്‍ അബൂബക്കര്‍ എന്നിവര്‍ ആദ്യ സെഷനില്‍ സംസാരിച്ചു. രാഹുല്‍ രാഘവ് മോഡറേറ്ററായി. രണ്ടാം സെഷനില്‍ ബ്രാന്‍ഡ് സ്വാമി, ഹാരിസ് അബൂബക്കര്‍ ഹാക എന്നിവരാണ് സംസാരിച്ചത്. നിഷാന്ത് നിസാര്‍ മോഡറേറ്ററായി. മൂന്നാം സെഷനില്‍ അസ്ലം അബ്ബാസ്, ജോസഫ് സണ്ണി, സലീഹ് കെ എന്നിവര്‍ സംസാരിക്കുകയും ഷാന്‍ എ സലാം മോഡറേറ്ററാവുകയും ചെയ്തു.

മിഡില്‍ ഈസ്റ്റിലെ ബിസിനസ്സ് സാധ്യതകളെ ആസ്പദമാക്കി നടന്ന സെഷനില്‍ പ്രവാസി വ്യവസായികളായ അബ്ദുസ്സമദ് കാരി, ഫൈസല്‍ സി പി, മുഹമ്മദ് ശുഐബ്, സുഫിയാന്‍ എന്നിവരാണ് സംസാരിച്ചത്. സി എസ് മുഹമ്മദ് സഹല്‍ മോഡറേറ്ററായി.
എജുക്കേഷണല്‍ ബിസിനസ്സ് സാധ്യതകളെ കുറിച്ച് നടന്ന സെഷനില്‍ ഫൈസല്‍ പി സൈദ്, മുഹമ്മദ് അജ്മല്‍, വഹീദലി, ഫാഇസ് നര്‍കഷി, എന്നിവര്‍ സംസാരിക്കുകയും അംബ്രാസ് കെ ടി മോഡറേറ്ററാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന സെഷനില്‍ ജിഷ്ണു എലാന്‍സ്, റമീസ് മൊയ്ദു കെ ആര്‍ എസ്, ശ്രീജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അജാസ് ഹൈസര്‍ ചര്‍ച്ച നിയന്ത്രിച്ചു. ഇന്നലെ നടന്ന അവസാന സെഷനില്‍ റംഷീന മഹമൂദ്, അല്‍ഫാന്‍ റോസ് ആന്‍ഡ് കോളംസ്, മുര്‍ഷിദ് ബന്‍ഡിഡോസ് എന്നിവര്‍ സംസാരിച്ചു.

രണ്ടാം ദിവസമായ ഇന്ന് മാത്യു ജോസഫ്, അജില്‍ മുഹമ്മദ് ഹൈലൈറ്റ്, ഉമര്‍ അബ്ദുസ്സലാം, ഓര്‍വെല്‍ ലയണല്‍ ലക്ഷ്യ, അഡ്വ. സി എസ് ഹാശിം വഫ, സി എ അജ്മല്‍ മുഹാജിര്‍, സി എസ് സഹല്‍, റമീസ് അലി, ഹുദൈഫ് കെ വി, അസ്ഹര്‍ മൗസി, ജയ്‌സല്‍ അലി, പി അബ്ദുല്‍ മജീദ്, ലഈഖ് അലി, ഡോ. അംജദ് വഫ, അഫ്താബ് റഹ്‌മാന്‍, അനീസ് പൂവത്തി, ശാന്‍, ഫാതിമ, അഖില്‍ ജിജോ, മിന്‍ഹാജ്, അരുണ്‍ പാടിപ്പൊയില്‍, കൈഫ് മുഹമ്മദ്, ഇര്‍ശാദ് കെ കെ സംസാരിക്കും. ഞായർ രാത്രി 9 മണിയോടെ പ്രോഗ്രാം സമാപിക്കും. വിവരങ്ങള്‍ക്ക്‌:9995053314 നമ്പറില്‍ ബന്ധപ്പെടാം.

 

 

Latest