Connect with us

From the print

എസ് വൈ എസ് റമസാന്‍ നിധി റിലീഫ് ഡേ ഇന്ന്

സംസ്ഥാന ഉദ്ഘാടനം നിര്‍വഹിച്ച് റഈസുല്‍ ഉലമ.

Published

|

Last Updated

എസ് വൈ എസ് റമസാൻ നിധി സംസ്ഥാനതല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിക്കുന്നു

കോഴിക്കോട് | സാന്ത്വന, സേവന മേഖലയില്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന എസ് വൈ എസ് സാന്ത്വനത്തിന്റെ ഫണ്ട് സമാഹരണത്തിന് ഇന്ന് തുടക്കം. നിത്യരോഗികള്‍, നിരാലംബര്‍, നിര്‍ധനര്‍, അവശ വിഭാഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ കരുതലും കരുണയും ആവശ്യമുള്ള ആയിരങ്ങള്‍ക്കാണ് ഓരോ വര്‍ഷവും ആവശ്യമായ സേവനവും വിഭവങ്ങളും നല്‍കി സാന്ത്വനം താങ്ങാകുന്നത്. കേരളത്തിലെ എല്ലാ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും സര്‍ക്കാര്‍ ആശുപത്രികള്‍, പിന്നാക്ക പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും വ്യത്യസ്ത സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വര്‍ഷവും കോടി ക്കണക്കിന് രൂപ സാന്ത്വനം ചെലവഴിക്കുന്നുണ്ട്. അതിലേക്കായി പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുന്ന പദ്ധതിയാണിത്.

എല്ലാ വര്‍ഷവും റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച നടക്കുന്ന റിലീഫ് ഡേയിലും അനുബന്ധ ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളിലും സമാഹരിക്കുന്ന സംഖ്യയാണ് സാന്ത്വനത്തിന്റെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നത്. സാന്ത്വന കേന്ദ്രങ്ങള്‍, ആംബുലന്‍സ് സര്‍വീസ്, ചികിത്സാ സഹായം, ഭക്ഷണ വിതരണം, ഭവനനിര്‍മാണം, മെഡിക്കല്‍,ഡയാലിസിസ് കാര്‍ഡുകള്‍, റി ലീഫ് കിറ്റുകള്‍, മരുന്ന് വിതരണം, വിവാഹ ധനസഹായം തുടങ്ങി സാമൂഹികക്ഷേമ ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് എസ് വൈ എസ് സാന്ത്വനം നേതൃത്വം നല്‍കുന്നത്.

റമസാന്‍ നിധിയുടെ സംസ്ഥാന തല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. കാരുണ്യം തേടുന്ന അനേകം മനുഷ്യര്‍ക്ക് അത്താണിയായ സാന്ത്വനത്തിന്റെ ഫണ്ട് സമാഹരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ പ്രസ്ഥാന കുടുംബം ഒന്നായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ചെങ്ങാനിയില്‍ നടന്ന ചടങ്ങില്‍ സമസ്ത മുശാവറ അംഗം അബ്ദുല്ല അ ഹ്സനി ചെങ്ങാനി, അബ്ദുല്‍ മജീദ് അഹ്സനി, ആലിക്കോയ അഹ്സനി അരിയല്ലൂര്‍, ഡോ. മുഹമ്മദ് ഫൈള് സംബന്ധിച്ചു