Connect with us

Ongoing News

ഒരു മത്സരം, 17 ചുവപ്പ് കാര്‍ഡ്!; കൈയാങ്കളിയുടെ കൂത്തരങ്ങായി കോപ ബൊളീവിയ ക്വാര്‍ട്ടര്‍

അക്രമം അമര്‍ച്ച ചെയ്യാന്‍ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

Published

|

Last Updated

സുക്രെ (ബൊളീവിയ) | ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ 17 ചുവപ്പ് കാര്‍ഡ്! തെക്കേ അമേരിക്കയില്‍ നടന്ന കോപ ബൊളീവിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് കേട്ടുകേള്‍വിയില്ലാത്ത സംഭവം. ബൊളീവിയന്‍ ടീമുകളായ ബ്ലൂമിങ് പ്ലെയേഴ്‌സും റിയല്‍ ഒറുറോ ക്ലബും തമ്മിലുള്ള പോരാട്ടം കൈയാങ്കളിയില്‍ എത്തിയതോടെയാണ് റഫറിക്ക് നിരന്തരം ചുവപ്പ് കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്. ബ്ലൂമിങിന്റെ ഏഴും ഒറുറോയുടെ നാലും താരങ്ങളാണ് ആദ്യം ചുവപ്പ് കാര്‍ഡ് കണ്ടത്. പിന്നീട് ഇരു ടീമുകളുടെയും പരിശീലകരും അസിസ്റ്റന്റുമാരും മറ്റും ചുവപ്പ് കാര്‍ഡ് ഏറ്റുവാങ്ങി.

മത്സരം സമനിലയില്‍ കലാശിച്ചതിനു (2-2) പിന്നാലെയാണ് അക്രമം കൂടുതല്‍ രൂക്ഷമായത്. ഇരു ടീമുകളുടെയും പരിശീലകരും റിസര്‍വ്ഡ് പ്ലെയേഴ്‌സും ആരാധകരുമെല്ലാം മൈതാനത്തിറങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇതോടെ പോലീസെത്തുകയും അക്രമം അമര്‍ച്ച ചെയ്യാന്‍ കണ്ണീര്‍ വാതകം ഉള്‍പ്പെടെ പ്രയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

ഒകുറോയുടെ സെബാസ്റ്റിയന്‍ സെബല്ലോസും ജൂലിയോ വില്ലയുമാണ് എതിര്‍ ടീമിലെ അംഗങ്ങളുമായി ആദ്യം കൊമ്പു കോര്‍ത്തതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. തുടര്‍ന്ന് കളത്തിനു പുറത്തും ഏറ്റുമുട്ടല്‍ നടന്നു. ഒറുറോ കോച്ച് മാര്‍സെലോ റോബ്ലെഡോയും എതിര്‍ ടീമിന്റെ കോച്ചിംഗ് സ്റ്റാഫുമായാണ് കൈയാങ്കളിയുണ്ടായത്. പിന്നോട്ട് മറിഞ്ഞുവീണ് പരുക്കേറ്റ റോബ്ലെഡോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest