Connect with us

International

അന്താരാഷ്ട്ര ഹദീസ് പാരായണ സമാപന സമ്മേളനം: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിക്ക് മലേഷ്യയില്‍ ഉജ്ജ്വല വരവേല്‍പ്പ്

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് ഹദീസ് പാരായണത്തിനും പ്രാര്‍ഥനക്കും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി നേതൃത്വം നല്‍കുക.

Published

|

Last Updated

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിന്‍ മുഖ്താര്‍ ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തുന്നു.

ക്വാലാലംപുര്‍ | മലേഷ്യന്‍ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമത്തിന്റെ സമാപന ചടങ്ങിന് നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ അതിഥിയായി എത്തിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ക്വാലാലംപുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്. മലേഷ്യന്‍ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിന്‍ മുഖ്താര്‍, പ്രോഗ്രാം ഡയറക്ടര്‍ ഡോ. ബശീര്‍ മുഹമ്മദ് അസ്ഹരി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട ഔദ്യോഗിക സംഘം ഗ്രാന്‍ഡ് മുഫ്തിയെ സ്വീകരിച്ചു.

വിശുദ്ധ ഖുര്‍ആന് ശേഷം ഇസ്‌ലാം മത വിശ്വാസികള്‍ ആധികാരികവും പ്രാമാണികവുമായി കണക്കാക്കുന്ന ഹദീസുകളുടെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക പാരായണ സംഗമങ്ങള്‍ 2023 മുതലാണ് മലേഷ്യയില്‍ ആരംഭിച്ചത്. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തില്‍ ഹദീസ് പാരായണത്തിനും പ്രാര്‍ഥനക്കും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി നേതൃത്വം നല്‍കും.

ഹദീസ് പഠനത്തിനും വ്യാപനത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹദീസ് പണ്ഡിതര്‍ പങ്കെടുക്കുന്ന വൈജ്ഞാനിക-ആത്മീയ ചടങ്ങിന് നേതൃത്വം നല്‍കാന്‍ ഗ്രാന്‍ഡ് മുഫ്തി തിരഞ്ഞെടുക്കപ്പെടുന്നത്. സപ്തദിന പര്യടനത്തിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക-വൈജ്ഞാനിക പരിപാടികളിലും ഗ്രാന്‍ഡ് മുഫ്തി സംബന്ധിക്കും. പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും.

 

Latest