Kerala
സിറാജുൽ ഹുദായും റാബിതതുൽ ജാമിഅയും അക്കാദമിക് കാരാറിൽ ഒപ്പുവെച്ചു
ഈജിപ്ത് സന്ദർശനത്തിനിടയിൽ സിറാജുൽ ഹുദാ കാര്യദർശി പേരോട് അബ്ദുറഹ്മാൻ സഖാഫി റാബിതതുൽ ജാമിഅയുടെ ജനറൽ സെക്രട്ടറി ഡോ. സാമി ശരീഫുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വിവിധ മേഖലയിലുള്ള അക്കാദമിക് സഹകരണത്തിനുള്ള കാരാറിൽ ഒപ്പുവെച്ചത്.
കുറ്റ്യാടി | ഈജിപ്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന റാബിത തുൽ ജാമിഅത്തുമായി സിറാജുൽ ഹുദ അക്കാദമിക് സഹകരണ കരാറിൽ ഒപ്പുവെച്ചു. ഈജിപ്ത് സന്ദർശനത്തിനിടയിൽ സിറാജുൽ ഹുദാ കാര്യദർശി പേരോട് അബ്ദുറഹ്മാൻ സഖാഫി റാബിതതുൽ ജാമിഅയുടെ ജനറൽ സെക്രട്ടറി ഡോ. സാമി ശരീഫുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വിവിധ മേഖലയിലുള്ള അക്കാദമിക് സഹകരണത്തിനുള്ള കാരാറിൽ ഒപ്പുവെച്ചത്.
റാബിതയ്ക്ക് കീഴിലുള്ള വിവിധ യൂണിവേഴ്സിറ്റികളുമായുള്ള അക്കാദമിക് സഹകരണം, ഫാക്കൽറ്റി കൈമാറ്റം, അന്താരാഷ്ട്ര ഭാഷാപഠനം, സങ്കേതിക പഠനങ്ങൾ, പരിസ്ഥിതി-കാലാവസ്ഥ പഠനം, ഗവേഷണം തുടങ്ങിയ മേഖലകളിലെ അക്കാദമിക് സഹകരണമാണ് കൂടിക്കാഴ്ച്ചയിൽ തീരുമാനമായത്.
അതോടൊപ്പം റാബിതയും സിറാജുൽ ഹുദയും സംഘടിപ്പിക്കുന്ന കോൺഫ്രറൻസുകൾ സെമിനാറുകൾ, ശിൽപ്പശാല, ഹ്രസ്വ കോഴ്സുകൾ തുടങ്ങിയവയിൽ പങ്കെടുക്കാനുള്ള അവസരവും പി.ജി, പി എച്ച് ഡി എന്നീ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുള്ള സൗകര്യവും കരാറിൻ്റെ ഭാഗമായി ചർച്ച ചെയ്തു.
ഈജിപ്തിലെ റാബിതതുൽ ജാമിഅയുടെ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ റാബിത പ്രതിനിധികളായ ഡോ. വലീദ് അബ്ദുറഹ്‌മാൻ ഡോ. മുഹമ്മദ് ഹദ്ദാദ് മറ്റു പ്രതിനിധികളും സംബന്ധിച്ചു.




